Gauri Lankesh a senior journalist whose body found on September 5 at her residence in Bengaluru. <br />Born in the year 1962, she was a journalist turned activist from Bengaluru in Karnataka. She worked as an editor in Lankesh Patrike, a Kannada weekly started by her father P. Lankesh, and ran her own weekly called Gauri Lankesh Patrike. <br /> <br />നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഒടുവിലിതാ ഗൗരി ലങ്കേഷും. സംഘപരിവാറിനെതിരെ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയതിന് കൊല ചെയ്യപ്പെട്ടവരുടെ പട്ടിക നീളുകയാണ്. ഗൗരി ലങ്കേഷില്‍ ഈ ചോരക്കളി അവസാനിക്കുമെന്ന് കരുതാനാവില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. കാരണം ഒരു എതിര്‍ശബ്ദത്തെക്കൂടി ഇല്ലാതാക്കാനായത് അവര്‍ ആഘോഷിക്കുകയാണ്. ഗൗരി ലങ്കേഷെന്ന കരുത്തുറ്റ മാധ്യമപ്രവര്‍ത്തക ഇല്ലാതായത് ആരെയാണ് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് എന്നതിനുള്ള ഉത്തരം തന്നെയാണ് ആരാണ് ആ അഞ്ജാതര്‍' എന്ന ചോദ്യത്തിനുള്ള ഉത്തരവും. അവര്‍ തികഞ്ഞ സന്തോഷത്തിലുമാണ്.